ഗണേശ് അപഥസഞ്ചാരി; പാപി ; പി സി ജോര്‍ജ്

തിരു: കെ ബി ഗണേഷ്‌കുമാര്‍ പാപിയായ അപഥസഞ്ചാരിയാണെന്നും ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നത് ധാന്‍മ്മിതയ്ക്ക് നിരക്കുന്നതല്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതിനെകുറിച്ച് ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് കടുത്ത വിമര്‍ശനവുമായി ജോര്‍ജ് രംഗത്തിറങ്ങിയത്.

ഗണേഷ് എംഎല്‍എ ആയിരിക്കാന്‍ പോലും യോഗ്യനല്ലെന്ന് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് – യാമിനി പ്രശ്‌നം ഒത്തുതീര്‍ന്നെങ്കിലും യാമിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു. കര്‍ണാടക നിയമസഭയില്‍ മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കണ്ട മൂന്ന് മന്ത്രിമാരെ പുറത്താക്കിയിരുന്നു. അതു വെച്ചു നോക്കുമ്പോള്‍ ഗണേഷ് പാപിയാണ്. വേലിയിലിരിക്കുന്ന പാമ്പിനെ എന്തിനു തോളിലെടുത്തിടണം.

ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ കമ്മീഷന്‍ ചെയര്‍മാനായിരിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. ഒരു എംഎല്‍എ യുള്ള പാര്‍ട്ടിക്ക് രണ്ട് ക്യാബിനറ്റ് പദവി നല്‍കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും, ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും നല്‍കേണ്ടി വരും.

മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്ക്കു ഭരിക്കുമ്പോള്‍ ഭരണഘടനാപരമായി മുഖ്യമന്ത്രിക്ക് ആരേയും മന്ത്രിസഭയിലെടുക്കാം.

Share news
error: Content is protected !!
Scroll to Top