ക്ഷേത്രക്കുളം കുഴിക്കുമ്പോള്‍ വടിവാള്‍ കണ്ടെത്തി

കോട്ടക്കല്‍: അമ്പലപറമ്പില്‍ കുളം കുഴിക്കുമ്പോള്‍ കാലപ്പഴക്കംചെന്ന വാളുകള്‍ കണ്ടെത്തി. മണ്ണഴി പൂവില്‍ ഭഗവതി ക്ഷേത്ര വളപ്പിലാണ് സംഭവം. വര്‍ഷത്തിലധികം പഴക്കമുള്ള വാളുകളാണ് കണ്ടെത്തിയത്.
ഞായറാഴ്ച ക്ഷേത്രമുറ്റത്ത് കുളം കുഴിക്കുമ്പോള്‍ കിണര്‍ പോലെ കുഴി കണ്ടു. അതില്‍ നിന്ന് തൊഴിലാളികള്‍ക്ക് രണ്ട് വാളുകള്‍ ലഭിക്കുകയായിരുന്നു. ഉടനെ കോട്ടക്കല്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാളുകള്‍ കസ്റ്റഡിയില്‍ എടുത്തു. വാളുകള്‍ പരിശോധനയ്ക്കായി ആര്‍ഡിഒ ക്ക് കൈമാറും. പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ വിജയകുമാര്‍ പറഞ്ഞു.
സിപിഒമാരായ സുജിത്ത്, മുജീബ്, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരന്നു.

 

Share news
error: Content is protected !!
Scroll to Top