കോഴിക്കോട്ട് ആര്‍എസ്എസ് എസ്ഡിപിഐ സംഘര്‍ഷം പന്തീരങ്കാവില്‍ ഹര്‍ത്താല്‍

കോഴിക്കോട്: പന്തീരങ്കാവില്‍ ആര്‍എസ്എസ് എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിലും കത്തിക്കുത്തിലും ഏഴു പേര്‍ക്ക് പരിക്കേറ്റു. തിരുവോണദിനത്തില്‍ രാത്രി എട്ടുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ചൊവ്വാഴ്ച ഒളവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചു.

മുതവനയറ സ്വദേശിയായ ജയശങ്കര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ പ്രകടനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വാക്ക്് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top