കോഴിക്കോട് ബ്ലെയിഡ് പലിശക്കാരുടെ വീടുകളില്‍ റെയ്ഡ്

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊള്ള പലിശ ഈടാക്കുന്ന ബ്ലെയിഡു കമ്പനിക്കാരുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ഓപ്പറേഷന്‍ ഒക്‌ടോപാസ് എന്ന പേരിലാണ് റെയ്ഡ്. തിങ്കളാഴ്ച രാവിലെ 8 മണിയൊടെയാണ് തുടങ്ങിയത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, നാതാപുരം, ഉള്ളേരി, അത്തോളി, പയ്യോളി എന്നിവിടങ്ങളിലാണ് റെയ്ഡ്.

വടകര താമരശ്ശേരി ഡിവൈഎഫ്‌ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയില്‍ പണമിടപാട് സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ആളുകളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

കേരളത്തിലുടനീളം പോലീസ് ഇത്തരം പടമിടപാടുകളെ കുറിച്ചുള്ള രേഖകള്‍ ശേഖരിച്ചു വരികയാണ്. ചില ഉയര്‍ന്ന സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കും പോലീസിലെ ചിലര്‍ക്കും ഇത്തരം ആളുകളുമായി ബന്ധമുണ്ടെന്നും പങ്കെടുത്ത രേഖകളില്‍ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top