കോട്ടയത്ത് ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; ശസ്ത്രക്രിയകള്‍ മുടങ്ങി

stethoscope-backgrounds-wallpapersകോട്ടയം: ഡോക്ടര്‍മാരുടെ കൂട്ട അവധിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം.

കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകളാണ് ഇന്ന് മുടങ്ങിയത്. ഡോക്ടര്‍മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് രോഗികളും, ബന്ധുക്കളും രംഗത്തെത്തി.

അതേസമയം ഡോക്ടര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Share news
error: Content is protected !!
Scroll to Top