കൊച്ചി മെട്രോ; നിര്‍മ്മാണോദ്ഘാടനം 7 ന്

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണ ഉദ്ഘാടനം 7 ന് രാവിലെ 10.30 ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പൈലിങ്ങ് പണിയോടെയാണ് നിര്‍മ്മാണത്തിന് തുടക്കം. കേന്ദ്ര മന്ത്രി കെ വി തോമസ് അധ്യക്ഷനാകും.

ചടങ്ങില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പികെ കുഞ്ഞാലികുട്ടി, കെ എം മാണി, കെ ബാബു , വി കെ ഇബ്രഅഹീം കുഞ്ഞ്, അനൂപ് ജേക്കബ്, മേയര്‍ ടോണി ചമ്മണി, ഇ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top