കൊങ്കണ്‍പാത വഴി വേനലവധിക്കാല പ്രത്യേക ട്രെയിനുകള്‍

കോഴിക്കോട് : വേനല്‍ അവധിക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ലോകമാന്യതിലക് ടെര്‍മിനല്‍- തിരുനല്‍വേലി റൂട്ടില്‍ പ്രതേ്യക ട്രെയിനുകള്‍. ഈ മാസം 14,28 തീയ്യതികളിലും മെയ് 12, 26 തീയതികളിലും ലോകമാന്യതിലകില്‍നിന്നും 16, 30, മെയ് 14, 18 തീയതികളില്‍ തിരുനല്‍വേലിയില്‍ നിന്നുമാണ് ട്രെയിനുകള്‍.

01067 നമ്പര്‍ ട്രെയിന്‍ 14, 28 മെയ് 12, 26 തീയതികളില്‍ പകല്‍ രണ്ടരയ്ക്ക് ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്ന് പുറപ്പെടും. 01068 നമ്പര്‍ ട്രെയിന്‍ 1.45ന് തുരുനല്‍വേലിയില്‍നിന്ന് യാത്രതിരിക്കും. ഒരു എസി ടു ടയര്‍, രണ്ട് എസി ത്രീടയര്‍, 10 സ്ലീപ്പര്‍ ക്ലാസ്, മൂന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് എന്നിവ ട്രെയിനിലുണ്ടാകും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യനൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണ്ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, തിരുവന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

 

Share news
error: Content is protected !!
Scroll to Top