പരപ്പനങ്ങാടി: അല്‍ ജുബൂബൈല്‍ ജില്ലയിലെ തീരപ്രദേത്തെ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കി മംഗല്യ സൗഭാഗ്യ പദ്ധതി നടപ്പാക്കുന്നു. വ്യാഴാഴ്ച പരപ്പനങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായമാണ് നല്‍കുന്നത്.
ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെപിഎ മജീദ്, കെ കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മര്‍ ഒട്ടുമ്മല്‍, റബീഷ് താനൂര്‍, റാഫി കൂട്ടായി, ഉസ്മാന്‍ ഒട്ടുമ്മല്‍, അലി തെക്കേപ്പാട്ട്, മുഹമ്മദാലി താനൂര്‍, നിസാര്‍, അസീസ് ഒട്ടുമ്മല്‍, അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു.




