ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസുകൊടുത്ത ടോള്‍കരാറുകാരന് പൊതിരെ തല്ല്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍കരാറുകാരനെ ചേളാരിക്കടുത്ത് ചേറക്കോട് വെച്ച് അജ്ഞാതസംഘം ആക്രമിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെ ടോള്‍ പിരിവ് പൂര്‍ത്തിയാക്കിയ ശേഷം ബൈക്കില്‍ മടങ്ങുവെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചത്.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട് രാവിലെയുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് കരാറുകാരന് പോലീസ് സംരക്ഷണത്തിലായിരുന്നു യാത്ര. പോലീസ് ജീപ്പ് ചെട്ടിപ്പടി റെയില്‍വെ ഗേറ്റില്‍പ്പെട്ടതോടെയാണ് കരാറുകാരന്‍ സഞ്ചരിച്ച ബൈക്ക് ഒറ്റയക്കായത്. തുടര്‍ന്നാണ് ് അജ്ജാത സംഘം ഇയാളെ ആക്രമിച്ചതെന്ന് കരുതുന്നു.

ഇന്ന് രാവിലെ ടോള്‍ പിരിവ് പുനാരംഭിച്ചതോടെ സ്ഥലത്ത് സമരസമിതിയും പിരിവുകാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കരാറുകാരന്റെ പരാതിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മൂഹമ്മദ് റാഫിയുള്‍പ്പെടെ 20 പേര്‍ക്കെതിരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ച് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top