കെ വി ശങ്കരനാരായണന്‍ നിര്യാതനായി

ചേലേമ്പ്ര: രാഷ്ട്രീയ നേതാവും സാമൂഹിക-വിദ്യാഭ്യാസ മേഖലയിലെ നിറ സാന്നിദ്ധ്യവുമായിരുന്ന കെ വി ശങ്കര നാരായണന്‍ (മാനു, 65) നിര്യാതനായി. ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍, ദേവകിഅമ്മ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, ദേവകി അമ്മ കോളേജ് ഓഫ് ഫാര്‍മസി, ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ എന്നിവയുടെ സ്ഥാപകനായിരുന്നു. മലപ്പുറം ഡി.സി.സി സെക്രട്ടറി, ഡി.ഐ.സി, എന്‍.സി.പി സംസ്ഥാന ഭാരവാഹി, ചേലേമ്പ സഹകരണബാങ്ക് പ്രസിഡന്റ്, ഏറനാട് സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിതാവ്: ആര്‍.വി നാരയണന്‍ നായര്‍. മാതാവ്: കെ.വി ദേവകിഅമ്മ. ഭാര്യ: എന്‍.സി പാര്‍വ്വതി. മക്കള്‍: രേഖ, എം നാരായണന്‍ (സെല്‍ഫ് ഫിനാന്‍സിങ്ങ് ഫാര്‍മസി കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെല്‍ഫ് ഫിനാന്‍സിങ് ആര്‍ക്കിെടക്ച്ചര്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), മരുമക്കള്‍: വാസുദേവന്‍ (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,മഹാരാഷ്ട്ര), ശ്വേത (ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക).

Share news
error: Content is protected !!
Scroll to Top