കൂടുതല്‍ സ്ത്രീകള്‍ സമരമുഖത്ത്; ടോള്‍സമരം ശക്തമാകുന്നു

പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരത്തിന് പുതിയൊരധ്യായം എഴുതിച്ചേര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ സമരത്തിന് ശക്തി പകരാന്‍ സ്ത്രീ സാനിധ്യവും.

പര്‍ദ്ദയണിഞ്ഞ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ടോള്‍ഉപരോധിച്ച് സ്ത്രീകള്‍ കൂടി രംഗത്തിറങ്ങിയതോടെ പരപ്പനങ്ങാടി ടോള്‍സമരം ശക്തമാവുകയാണ്. ഉപരോധ സമരം തുടങ്ങിയതോടെ ടോള്‍പിരിവ് മണിക്കൂറുകളോളം തടസ്സപ്പെട്ടു.

സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അസ്മ കൊടിഞ്ഞി, ഫാത്തിമ റഹീം, സുലൈമാന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top