കുളത്തില്‍ വീണ മരണം : മൃതദേഹം തിരിച്ചറിഞ്ഞു.

തിരൂരങ്ങാടി : വെന്നിയൂരിലെ അപ്ലിയില്‍ കഴിഞ്ഞദിവസം കുളത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുവനന്തപുരം ബിജുഭവനില്‍ രവീന്ദ്രന്‍ (55)ആണ് മരിച്ചത്.

കഴിഞ്ഞ 12 വര്‍ഷമായി ഇയാള്‍ വെന്നിയൂരില്‍ മരപ്പണി ചെയ്തുവരികയായിരുന്നു. എന്നാല്‍ മൃതദേഹം കണ്ട കുളത്തില്‍ ഇയാള്‍ എങ്ങിനെയെത്തി എന്നകാര്യം ദുരൂഹമാണ്.

കഴിഞ്ഞ 16-ാം തിയ്യതിയാണ് ഇയാളുടെ മൃതദേഹം പഴകിയ നിലയില്‍ പറമ്പില്‍ ജോലിക്കു വന്ന പണിക്കാര്‍ കണ്ടത്.

Share news
error: Content is protected !!
Scroll to Top