കുഞ്ഞാറ്റ ഉര്‍വശിക്കൊപ്പം രണ്ടൂ മണിക്കൂര്‍ ചെലവിട്ടു.

എറണാകുളം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കുഞ്ഞാറ്റ അമ്മ ഉര്‍വശിക്കൊപ്പം 2 മണിക്കൂര്‍ കോടതിയില്‍ ചെലവിട്ടു.

മനോജ് കെ ജയനൊപ്പം കുഞ്ഞാറ്റ രാവിലെ 10 മണിക്കാണ് എറണാകുളം കുംബക്കോടതിയില്‍ എത്തിയത്. കുറച്ച് സമയത്തിന് ശേഷം ഉര്‍വശിയും കോടതിയിലെത്തി. പിന്നീട് കുംബകോടതി കൗണ്‍സിലറുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

അമ്മയ്‌ക്കൊപ്പം പുറത്ത് പോകാന്‍ കുട്ടി താല്പര്യമില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് കോടതിയിലെ ഒരു മുറിയില്‍ ഉര്‍വശി കുഞ്ഞാറ്റയ്‌ക്കൊപ്പം ചെലവഴിക്കുകയായിരുന്നു. ഈ സമയമത്രയും മനോജ് കെ ജയന്‍ പുറത്ത് കാത്തു നിന്നു.

രണ്ടു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ ഉര്‍വശി മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.

ഇന്നലെ ഉര്‍വശിക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ തയ്യാറാകാത്തതിനെ തുടര്‍ന്ന് എറണാകുളം കുടുംബകോടതിയില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായി. ഉര്‍വശി മദ്യത്തിനടിമയാണെന്നും മദ്യപിച്ചാണ് അവര്‍ കോടതിയിലെത്തിയതെന്നും മനോജ് കെ ജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top