നാട്ടിലിറങ്ങിയ പുലിയെ പിടികൂടി

പത്തനംതിട്ട: കോന്നിക്ക് സമീപം ഇന്ന് രാവിലെ ഇറങ്ങിയ പുലിയെ പിടികൂടി. പിഎസ്ബിഎസ്എം സ്‌കൂളിന് സമീപം ശനിയാഴ്ച രാവിലെയാണ് പുലിയിറങ്ങിയത്.

പുലിയെ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പുലിക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നവരുടെ നേര്‍ക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് പോലീസ് വെടിവെച്ച് പുലിയെ കീഴ്‌പ്പെടുത്തി.

Share news
error: Content is protected !!
Scroll to Top