കാലിക്കറ്റ് വിസിക്കെതിരെ വിജിലന്‍സ് അന്വേഷണം.

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് എതിരെ വിജിലന്‍സ് അനേ്വഷണത്തിന് ഉത്തരവ്. വി.സി അബ്ദുള്‍ സലാം, പ്രോ. വൈസ് ചാന്‍സലര്‍ രവീന്ദ്രനാഥ് എന്നിവര്‍ക്കെതിരെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ അനേ്വഷണ ഉത്തരവ്.

തോറ്റ കുട്ടികള്‍ക്കുവേണ്ടി വീണ്ടും പരീക്ഷ നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ചാണ് അനേ്വഷണത്തിന്് ഉത്തരവിട്ടിരിക്കുന്നത്.
പാമ്പാടി നെഹ്‌റു എന്‍ഞ്ചിനിയറിംഗ് കോളേജിലെ 30 വിദ്യാര്‍ത്ഥിനികള്‍ക്കാണ് തോറ്റ വിഷയത്തില്‍ പരീക്ഷ നടത്താനായി വീണ്ടും ഉത്തരവിട്ടത്. ഇതില്‍ പ്രോ വൈസ്ചാന്‍സലറുടെ മകളും ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ സ്റ്റാലിന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

 

Share news
error: Content is protected !!
Scroll to Top