കാര്‍ ഓട്ടോയിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ചേറക്കോട് : മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോക്ക് പിറകിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ഷൊര്‍ണൂര്‍ ചേറക്കോട് മണ്ണഞ്ചേരി ദാസന്‍(46), കെ മുകുന്ദരാജ്(59),ഇ റിയാസ്(30),മലയില്‍ ഇജാസ്(25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.15 ന് ചേറക്കോട് പൊറ്റമലാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top