കറാച്ചിയിലെ ഷിയ കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം; 45 മരണം

കറാച്ചി: കറാച്ചിയിലെ ഷിയ മുസ്ലീങ്ങളുടെ കേന്ദ്രമായ അബ്ബാസ് ടൗണിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 45 ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീ പിടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു സ്‌ഫോടനം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പള്ളിയില്‍ പ്രാര്‍ത്ഥന കജിഞ്ഞ് മടങ്ങുന്നവരുടെ ഇടയിലാണ് സ്‌ഫോടനം നടന്നത്. 150 ഓളം പേര്‍ക്ക് പരിക്കുണ്ട്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ഏറിവരികയാണ്.
സുന്നി തീവ്രവാദി സംഘടനകളാണ് ഇതിന് പിന്നില്‍. ഇപ്പള്‍ നടന്ന സ്‌ഫോടനം നടത്തിയത് മനുഷ്യബോംബാണെന്ന്
പോലീസ് സംശയിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top