കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂവുടമകളുമായി്‌ വീണ്ടും ചര്‍ച്ച

CALICUT INTERNATIONAL AIRPORTകരിപ്പൂര്‍ വിമാനത്താവള വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലാ കലക്‌ടര്‍ കെ. ബിജു ഭൂവുടമകളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലൂടെ വില നിശ്ചയിച്ച്‌ സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ കലക്‌ടര്‍ ഭൂവുടമകളെ അറിയിക്കുകയും മതിയായ നഷ്‌ടപരിഹാരം ലഭിക്കുന്ന കാര്യത്തിലെ ആശങ്ക ഉടമകള്‍ പങ്കുവെക്കുകയും ചെയ്‌തു. സ്ഥലം വിട്ട്‌ നല്‍കാന്‍ താത്‌പര്യമുള്ള ഭൂവുടമകള്‍ കൈവശ രേഖകളുടെ പകര്‍പ്പും വിശദാംശങ്ങളും കലക്‌ടര്‍ക്ക്‌ സമര്‍പ്പിക്കാനും ഏപ്രില്‍ 27 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചര്‍ച്ച തുടരാനും യോഗത്തില്‍ തീരുമാനമായി.

Share news
error: Content is protected !!
Scroll to Top