ദില്ലി: രണ്ട് മല്‍സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചില്ലെങ്കില്‍ ഇറ്റലി ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇറ്റാലിയന്‍ നാവികര്‍ ഇറ്റലിയിലേക്ക് പോയി മടങ്ങിവരാത്ത വിഷയത്തില്‍പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നയതന്ത്ര ബന്ധത്തിലെ എല്ലാ ചട്ടങ്ങളും ഇറ്റലി ലംഘിച്ചിരിക്കുകയാണെന്ന് ഇറ്റലിയുടെ ഈ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഈ സംഭവത്തെ രാഷ്ട്രീയത്തിനതീതമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ നിലപാടിനെകുറിച്ച് ബിജെപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാവികര്‍ തിരിച്ചു വരാത്ത സംഭവം ഗുരുതരമായികാണണമെന്നു പറഞ്ഞ് പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സംസാരം അവസാനിപ്പിച്ച അദ്ദേഹം വീണ്ടും സംസാരിച്ചപ്പോഴാണ് ഈ വിഷയത്തിലുള്ള ശക്തമായ നിലപാട് അിറയിച്ചത്.




