കടല്‍കൊല: കരാര്‍ പാഴ്കടലാസെന്ന് സുപ്രീം കോടതി

ദില്ലി : ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളും ബോട്ടുടമയും ഇറ്റലിയുമായുണ്ടാക്കിയ ഒത്തു തീര്‍പ്പ്കരാര്‍ പാഴ്ക്കടലാസാണെന്ന്് കോടതി.

ഇന്ത്യയിലെ ക്രിമിനല്‍ കോടതികളില്‍ ഈ കരാറിന് വിലയുണ്ടകില്ലെന്നും കരാര്‍ തയ്യാറാക്കിയ അഭിഭാകര്‍ ഇന്ത്യയിലെ നിയമങ്ങള്‍ പരിഗണിക്കണമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കടല്‍കൊലകേസിലെ പ്രതികളായ നാവികരെ ആവിശ്യമുള്ളപ്പോള്‍ ഹാജരാക്കുമെങ്കില്‍ മാത്രമേ കപ്പല്‍ വിട്ടുനല്‍കാന്‍ കഴിയുവെന്നും സുപ്രീം കോടതി പറഞ്ഞു. കപ്പല്‍ വിട്ടുകിട്ടണമെന്ന കപ്പല്‍ ഉടമകളുടെ ഹരജിയിന്‍മേലാണ് കോടതി ഇങ്ങനെ പറഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top