കവിത

മറന്നു വെക്കാവുന്നവ

ജനില്‍ മിത്ര
വെയില്‍ മറന്നു വെച്ച
ചില തണല്‍ തുണ്ടുകള്‍
മരത്തിനടിയില്‍…
കടല്‍ മറന്നുവെച്ച
ചില മോഹങ്ങള്‍
ചിപ്പിക്കുള്ളില്‍..
മേഘം മറന്നു വെച്ച
ചില മഴയോര്‍്മ്മകള്‍
കോടമഞ്ഞിനുള്ളില്‍…
കാലം അണിയാന്‍ മറന്ന
ചില വേഷങ്ങള്‍ ആങ്കറില്‍…
എടുക്കാന്‍ മറന്ന
സമയ ഘടികാരത്തില്‍
ചില വഴികള്‍ മേശപ്പുറത്ത്…
അക്ഷരം മറന്ന ചില പേനകള്‍
പെന്‍സ്റ്റാന്റിനുള്ളില്‍…
എരിയുന്ന നെഞ്ചിലെ-
നാളങ്ങള്‍ ഇടാന്‍ മറന്ന
ബട്ടണ്‍സിനുള്ളില്‍ കൂടി….
ഇങ്ങനെ മറന്നുവെക്കാന്‍
കഴിയുന്ന ചിലതുണ്ട് ഭൂമിയില്‍…
പക്ഷെ…
എത്ര മറന്നു വെച്ചിട്ടും
ചിലയോര്‍മകള്‍
നിന്നെ വെളിപ്പെടുത്തി-
കൊണ്ടേയിരിക്കും.

 

 

Share news
error: Content is protected !!
Scroll to Top