അഹമ്മദാബാദ് : ഗുജറാത്തിലെ വംശീയ കൂട്ടക്കൊലയില്‍ കുപ്രസിദ്ധമായ ഓദില് നടന്ന ചുട്ടുകൊല്ലല്‍ കേസിലെ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം. ആനന്ദിലെ സ്പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ 9 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 41 പ്രതികളുള്ള ഈ കേസില്‍ ഭാക്കിയുള്ള 32 പേരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി വിട്ടയച്ചിരുന്നു.
2002 മാര്‍ച്ചില്‍ ഒന്നിന് ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഓദ് ഗ്രാമത്തില്‍ നടന്ന വിവധ ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
ഗുജറാത്തിലെ കലാപങ്ങളെ കുറിച്ചന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിച്ചത്.




