ഓട്ടോറിക്ഷയില്‍ അരക്കിലോ കഞ്ചാവുമായി പിടിയില്‍

ചെമ്മാട് :  ചെമ്മാട്  സമോറാ ബാറിന് സമീപത്ത് വച്ച് ഓട്ടോറിക്ഷയില്‍  കഞ്ചാവു കടത്തിയ തിരുവേഗപ്പുറ സ്വദേശി പട്ടാരത്തില്‍ സെയ്ഫുദീന്‍ (28) എന്നയാളെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സച്ചിദാനന്ദനും സംഘവും പിടികൂടി. ഓട്ടോയുടെ ഡാഷ്‌ബോര്‍ഡിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുന്‍പും ഇയാള്‍ കഞ്ചാവ് കേസ്സില്‍ അകപ്പെട്ടിട്ടുണ്ട്.
ഇയാളെ  പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. റെയ്ഡില്‍ പ്രിവന്റിവ്വ് ഒീഫീസര്‍ ജയന്‍, എക്‌സൈസ് ഗാര്‍ഡുമാരായ സുര്‍ജിത്ത്, ബിജു, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top