ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മെഡി.വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി

ദില്ലി: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ വെച്ച് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം ബസില്‍ കയറിയപ്പോള്‍തൊട്ട് കുറച്ച് ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ ശല്യംചെയ്യാന്‍ തുടങ്ങുകയും ഇത് ചോദ്യം ചെയ്ത സുഹൃത്തിനെ സംഘം മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മഹില്‍ ഫ്‌ളൈഓവറിന് സമീപം വെച്ച് ഇരുവരെയും ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരനായ സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top