ഒന്നില്‍ കൂടുതല്‍ ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ക്ക് ജൂണ്‍ 1 മുതല്‍ ഗ്യാസില്ല

ദില്ലി: ഒന്നില്‍ അധികം ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ക്ക് ജൂണ്‍ 1 മുതല്‍ സിലിണ്ടറുകള്‍ നല്കുന്നത് പൊതുമേഖല എണ്ണ കമ്പനികള്‍ നിര്‍ത്തിവെക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതു മേഖല എണ്ണ കമ്പനികളാണ് ജൂണ്‍ 1 മുതല്‍ അനധികൃത കണക്ഷന്‍ ഉള്ളവരും, കെവൈസി ഫോം പൂരിപ്പിച്ച് നല്കാത്തവരുമായവരുടെ സിലിണ്ടര്‍ നല്കുന്നത് നിര്‍ത്തി വെക്കുന്നത്.

ജൂണ്‍ മുതല്‍ സിലിണ്ടര്‍ ലഭിക്കുന്നതിന് അയോഗ്യരായ ആളുകളുടെ പേരുകള്‍ എല്‍പിജി വിതരണ കേന്ദ്രങ്ങളിലും ഒഎംസി വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേ സമയം കെവൈസി ഫോം പൂരിപ്പിച്ച് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം എല്‍പിജി വിതരണ കേന്ദ്രത്തില്‍ ജൂണിന് മുമ്പായി സമര്‍പ്പിക്കുന്നവര്‍ക്ക് സബ്‌സിഡി സിലിണ്ടര്‍ ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.

Share news
error: Content is protected !!
Scroll to Top