എന്‍ഡോസള്‍ഫാന്‍ ;മുഖ്യമന്ത്രിയുടെ ചേംബറില്‍ കുത്തിയിരിപ്പ് സമരം.

തിരു : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കുത്തിയിരിപ്പ് സമരം നടത്തി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളുക , നഷ്ടപരിഹാരത്തിന് അര്‍ഹതപ്പെട്ട ദുരിതബാധിതരുടെ പട്ടികയിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശഅയങ്ങളില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയാണ് സമരം നടത്തിയത്. പിന്നീട് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ ആവശ്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം പ്രകാരം ധനസഹായം ലഭിക്കാന്‍ അര്‍ഹതപെട്ടവരുടെ പടട്ികയില്‍ നിന്നും അര്‍ഹരായ പലരേയും ഒഴിവാക്കിയത് പരാതിക്കിടയാക്കിയിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top