തിരു: ശാലു മേനോനെ പൂര്‍ണമായി ന്യായീകരിച്ചും ശാലുവിനോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹം വെളിപ്പെടുത്തുകയും ചെയ്യുന്ന സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി.
എന്നെ സ്‌നേഹിച്ചതിന്റെ പേരിലാണ് ശാലു ഇത്ര സഹിച്ചിത്. എന്റെ രശ്മി കഴിഞ്ഞാല്‍ എന്നെ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരു പെണ്‍കുട്ടിയില്ല. ആര് കൈവിട്ടാലും അവളന്നെ കൈവിടല്ലെന്ന് ഉറപ്പാണ്. എന്റെ ബിസിനസിനെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ ശാലുവിനെ അറിയില്ല.എന്നല്ലാമാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍..
ഇതിനു പുറമെ തന്റെ ആദ്യഭാര്യയുടെ മരണത്തില്‍ തന്നെ കൊലപാതികിയാക്കാന്‍ ശ്രമിക്കുന്നത് മുന്‍മന്ത്രി ഗണേഷ്‌കുമാറും ജോപ്പനുമാണന്നും ബിജു രാധാകൃഷ്ണന്‍ കത്തിലുടെ വെളിപ്പെടുത്തുന്നുണ്ട്.




