എക്‌സൈസ് കണ്ടെടുത്ത 10ലക്ഷം ഒഴിഞ്ഞുമാറിയ പോലീസ് തന്നെ ഏറ്റെടുത്തു

തിരൂര്‍ : നാലു ദിവസമായി ആര് ഏറ്റെടുക്കുമെന്നറിയാതെ 10 ലക്ഷം രൂപയോളം കൊണ്ട് നടന്ന എകെ്‌സൈസ് ഉദ്യഗസ്ഥര്‍ക്ക് ആശ്വാസമായി. ഒടുവില്‍ ആദ്യം ഒഴിഞ്ഞു മാറിയ പരപ്പനങ്ങാടി പോലീസിനോടു തന്നെ പണം ഏറ്റെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആവിശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എക്‌സെസ് സംഘം പരപ്പനങ്ങാടിയില്‍ വാഹനപരിശോധനയ്ക്കിടെ കോഴിക്കോട് തൃശ്ശുര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് 10 ലക്ഷത്തൊളം രുപ ആളില്ലാത്ത നിലയില്‍ കണ്ടെത്തിയത്. വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എക്‌സെസ് ഇന്‍സപെക്ടര്‍ പണം പിടികുടി പത്ത് മിനിട്ടിനുള്ളില്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസ് പണം ഏറ്റെടുക്കാന്‍ തയ്യാറായില്ലെത്രെ.തൂടര്‍ന്ന് അടുത്ത ദിവസം ഈ പണം എന്‍ഫോഴ്‌സ്‌മെന്റിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെങ്ങിലും അവരും എറ്റെടുക്കാഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഇന്ന് കോടതി ് പണം ഏറ്റെടുക്കാന്‍ ആദ്യം വിസമ്മതിച്ച പരപ്പനങ്ങാടി പോലീസിനെ തന്നെ വിളിച്ചു വരുത്തി പണം കൈപ്പറ്റാനും കേസെടുക്കാനും ആവിശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് നാല് ദിവസമായി ഈ പണവുമായി പുലിവാല് പിടിച്ച എക്‌സൈസ്ുകാര്‍ക്ക് രക്ഷയായത്്.

ഇതിനിടെ തങ്ങളുടെ ജോലി കൃത്യമായി ചെയ്തതിന് എക്‌സൈസ് ഉദ്യോസഥര്‍ കുടുങ്ങുമെന്ന എക്‌സൈസിലെ ഉന്നതഉദ്യോഗസ്ഥരുടെതായ രീതിയില്‍ ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നതുംനാട്ടുകാരെ ആശയകുഴപ്പത്തിനിടയാക്കി .ഇത് കേസിന്റെ തുടര്‍ അന്വേശണത്തെ അട്ടിമറിക്കാനാണെന്നും ആരോപണത്തിനിടയാക്കി.

പരപ്പനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് എക്‌സൈസ് 10 ലക്ഷം രൂപ പിടികൂടി

എക്‌സൈസ് പിടിച്ചെടുത്ത 10 ലക്ഷം തന്റേതാണെന്ന് അവകാശപ്പെട്ട് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി

Share news
error: Content is protected !!
Scroll to Top