എആര്‍ നഗറിലെ ആസ്സാമിയുവാവിന്റെ കൊല പ്രതികള്‍ പിടിയില്‍

ഭാര്യയും അയല്‍വാസിയും അറസ്റ്റിലായെന്ന് സൂചന
തിരൂരങ്ങാടി:  അസം സ്വദേശിയായ യുവാവ് എആര്‍ നഗര്‍ കുന്നുംപുറത്ത് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയിലായതായി സൂചന. തിരൂരങ്ങാടി പോലീസാണ് ഇവിരെ പിടികൂടിയത്. കൊല്ലപ്പെട്ട തരുണ്‍ സര്‍ക്കാരിന്റെ ഭാര്യയെയും തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം സ്വദേശിയായ യുവാവുമാണ് പോലീസ് കസ്റ്റഡിയിലെന്നാണ് സൂചന.
പോലീസ് പിടികൂടിയവരെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
ബുധനാഴ്ചച രാവിലെ മരിച്ച നിലയില്‍ തരുണിനെ ആദ്യം കണ്ടതായി ഭാര്യ ശോഭിതയാണ് പോലീസിന് മൊഴി നല്‍കിയത്.
തിരൂരങ്ങാടി സിഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top