തിരു : കഴിഞ്ഞ വിഷുവിന് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് എല്‍സിഡി ടിവി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് മന്ത്രി നല്‍കിയ വിശദീകരണം പൊളിയുന്നു. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതു മേഖലാസ്ഥാപനങ്ങളാണ് ടിവി സംഭാവന ചെയ്തതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതേ സമയം മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൂടി ടിവി വാങ്ങിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വിഷുവിനോടനുബന്ധിച്ച് മുഴുവന്‍ എംഎല്‍എമാര്‍ക്കും എല്‍സിഡി ടിവി വിതരണം ചെയ്ത കൃഷി വകുപ്പു മന്ത്രിയുടെ നടപടി ഏറെ വിവാദമുണ്ടാക്കിയിരുന്നു.




