കാബൂള്‍ : 18 താലിബാന് തീവ്രവാദികളെ വധിച്ചതായി അഫ്ഗാന് സുരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍. 5 ദിവസങ്ങളിലായി തെക്കന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ താലിബാന് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ 35 തീവ്രവാദികള്‍ അറസ്റ്റിലായതായി സുരക്ഷാ സേന.
അഫ്ഗാനിസ്ഥാനിലെ ഉറിഗണ് പ്രവിശ്യയിലെ ചര്ച്ചിയോ ജില്ലയിലെ താലിബാന്റെ ഒളിത്തവളങ്ങളിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. ഈ പരിശോധനക്കിടയിലുണ്ടായ സംഘര്ഷത്തിനിടയിലാണ് താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ താലിബാന് നേതാവ് മൗലവി ഇസ്ലാമും ഉള്‍പ്പെടുന്നു.
അതേ സമയം താലിബാന് തീവ്രവാദികളല്ലാതെ മറ്റാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു.




