എം കെ ഹരിദാസ് നിര്യാതനായി

കോട്ടക്കല്‍: മൈത്രി നഗര്‍ റെഡ് റോഡില്‍ എം കെ ഹരിദാസ് (61) നിര്യാതനായി. കോട്ടക്കല്‍ ആര്യവൈദ്യശാലാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ സെക്രട്ടറിയുമായിരുന്നു. നിലവില്‍ യൂണിയന്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിപിഐ എം മലപ്പുറം ഏരിയാ കമ്മിറ്റിയംഗം, കോട്ടക്കല്‍ എല്‍സി മെമ്പര്‍, ചുമട്ട്‌തൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ പ്രസിഡന്റ്, ആര്യവൈദ്യശാലാ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ഇപിഎഫ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ ഘടകത്തിന്റെ പ്രഥമ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കും.
ഭാര്യ: തങ്കം ദാസ്. മക്കള്‍: സതീശന്‍, സരിത. മരുമക്കള്‍: ബിജു (അധ്യാപകന്‍, വളാഞ്ചേരി), മഞ്ജു.

 

Share news
error: Content is protected !!
Scroll to Top