ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അസഹറുദ്ദീ(ഷമീര്‍)നാണ് വെട്ടേറ്റത്.

ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ ഉണ്യാലില്‍ നിന്ന് സുഹൃത്തിന്റെ കൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. കാലിന് ഗുരുതരമായി വെട്ടേറ്റ അസഹറുദ്ദീനെ തിരൂര്‍ ജില്ല ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്കും കൊണ്ടുപോയി.

സംഭവത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top