ഈ ഓണത്തിന് ലാലേട്ടനില്ല

ഈ വര്‍ഷത്തെ ഓണ ചിത്രങ്ങളില്‍ ലാലേട്ടനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ലാലേട്ടന്റെ ആരാധകരെ ഏറെ നിരാശരാക്കുന്ന ഒരു വാര്‍ത്ത തന്നെയാണിത്. എല്ലാ വര്‍ഷവും ഓണചിത്രങ്ങളില്‍ ഒരു മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ ഓണചിത്രത്തിനായി ജോണി ആന്റണി മോഹന്‍ലാല്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ആറുമുതല്‍ അറുപതുവരെ ഓണ ചിത്രമായി നിശ്ചയിച്ചിരുന്നുവെങ്കിലും തിരക്കഥ ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് ലാല്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നത്രെ.

ലാലിപ്പോള്‍ വിജയ് നായകനാവുന്ന ‘ജില്ല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ അദേഹം കുടുഃബത്തോടൊപ്പം ബ്രസീലിലേക്ക് പോകും. ഈ വര്‍ഷത്തെ ഓണം ബ്രസീലില്‍ ചിലവഴിക്കാനാണ് ലാല്‍ തീരുമാനിച്ചിരിക്കുന്നത്. മടങ്ങിയെത്തിയശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യന്ന ഗീതാഞ്ജലിയില്‍ ലാല്‍ അഭിനയിക്കും.

 

Share news
error: Content is protected !!
Scroll to Top