HIGHLIGHTS : ടഹറാന്: ജൂണ്‍ 14 ന് ഇറാനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍
ടഹറാന്: ജൂണ്‍ 14 ന് ഇറാനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മല്‍സരിക്കാന്‍ സാധ്യമല്ലെന്ന് ഗാര്ഡിയന് കൗണ്‍സില്‍ ഉത്തരവിട്ടു. ഈ തിരഞ്ഞെടുപ്പില്‍ 30 വനിതകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഈ ഉത്തരവിനെ തുടര്‍ന്ന് വനിതകള്‍ മല്‍സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഗാര്ഡിയന് കൗണ്‍സില്‍ അംഗം മുഹമ്മദ് യാസിദിയാണ് വനിതകള്‍ക്ക് മല്‍സരിക്കാന്‍ കഴിയില്ലെന്ന കാര്യം അറിയിച്ചത്.