ഇറാക്കില്‍ സ്‌ഫോടന പരമ്പരയില്‍ 33 പേര്‍ കൊല്ലപ്പെട്ടു.

ബാഗ്ദാദ്: ഇറാക്കില്‍ ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ 33 പേര്‍ കൊല്ലപെട്ടു. ബാഗ്ദാദിലെ ഷിയാ നഗരത്തിലും കിര്‍കുക്ക് നഗരത്തിലുമാണ് സ്‌ഫോടന പരമ്പര ഉണ്ടായത്. ഷിയാ നഗരത്തില്‍ മാത്രം 23 പേര്‍ കൊല്ലപെട്ടു. 11 സ്‌ഫോടനങ്ങളാണ് 1 മണിക്കൂറിനുള്ളില്‍ ഉണ്ടായത്. കിര്‍കുക്കില്‍ 10 പേര്‍ കൊല്ലപെട്ടു.

സര്‍ക്കാരും സുന്നി ന്യൂനപക്ഷ വിഭാഗവും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്നതിനിടെ ആഴ്ചകളായി സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണിവിടെ.

കഴിഞ്ഞ ബുധനാഴ്ച ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപെട്ടിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top