ഇനി കാറിലും മണല്‍ കടത്ത്

പരപ്പനങ്ങാടി : മണല്‍ മാഫിയ മണല്‍ കടത്താന്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. മാരുതി കാറിനുള്ളില്‍ പ്രത്യേകം അറ തയ്യാറാക്കിയാണ് പുത്തന്‍ രീതിയിലുള്ള കടത്ത്.

ഇന്ന് പുലര്‍ച്ചെ 4 മണിക്ക് പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല ഭാഗത്തുവച്ച് ഇത്തരത്തിലുള്ള കെ.എല്‍ എ 9520 നമ്പര്‍ മാരുതി വാന്‍ പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. പുലര്‍ച്ച സമയത്ത് പാലത്തിങ്ങല്‍ പുഴയില്‍ നിന്ന് മണല്‍ കടത്തുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശശികുമാര്‍ ,സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരാണ് വാഹനം പിടികൂടിയത്. പ്രതികളെന്ന് സംശയിക്കുന്നവര്‍ പോലീസ് ജീപ്പ് കണ്ട് വാഹനത്തിന്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

മാരുതി വാനിന്റെ പിന്‍ വശത്ത് മണല്‍ സൂക്ഷിക്കാന്‍ പാകത്തില്‍ അറ നിര്‍മ്മിച്ചിട്ടുണ്ട്. പകല്‍ സമയത്തുകൂടി മണലുമായി ഏതു റോഡിലൂടെ കടന്നു പോയാലും പിടികൂടാന്‍ കഴിയാത്ത രീതിയിലാണ് ഇതി നിര്‍നമ്മിച്ചിരിക്കുന്നത്. സ്പിരിറ്റ്, മയക്കുമരുന്ന്, കടത്തുകാരാണ് സാധാരണ വാഹനങ്ങളില്‍ അറയുണ്ടാക്കി കള്ളക്കടത്ത് നടത്താറ്. ഈ സംഭവത്തില്‍ നിന്ന് മണല്‍ മാഫിയയും അത്രത്തോളം വളര്‍ന്നുവെന്ന് അനുമാനിക്കാം.

 

Share news
error: Content is protected !!
Scroll to Top