ഇടുക്കി അണക്കെട്ടില്‍ നിന്ന് ജലം തുറന്നു വിടേണ്ട; ഡാം സുരക്ഷാ വിഭാഗം.

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ നിന്നും ജലം തുറന്നുവിടേണ്ടതില്ലെന്ന് കെഎസ്ഇബിയുടെ ഡാം സുരക്ഷാ വിഭാഗം വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ അണക്കെട്ടുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.

ഡാമിന് ഇനിയും 12 അടിയോളം ജലം സംഭരിക്കാനുള്ള ശേഷിയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ഇന്നലെയാണ് സംഘം അണക്കെട്ട് സന്ദര്‍ശിച്ചത്.

Share news
error: Content is protected !!
Scroll to Top