Section

malabari-logo-mobile

സാറാജോസഫിന്റെ ‘പെണ്ണഴുത്തി’നെതിരെ കത്തോലിക്കാ സഭ

HIGHLIGHTS : തൃശ്ശൂര്‍: പെണ്ണെഴുത്തിനെതിരെ തൃശ്ശൂര്‍ അതിരൂപത ശക്തമായ എതിര്‍പ്പുമായി രംഗത്ത്.

തൃശ്ശൂര്‍: പെണ്ണെഴുത്തിനെതിരെ തൃശ്ശൂര്‍ അതിരൂപത ശക്തമായ എതിര്‍പ്പുമായി രംഗത്ത്. വിമര്‍ശനം അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനത്തിലാണ് വന്നിരിക്കുന്നത്.

പെണ്ണെഴുത്ത് എന്ന പേരില്‍ മാധവികുട്ടിയും സാറാജോസഫും നടത്തിയത് അരാജകത്വത്തിന്റെ രചനകളാണെന്നും ഇവരുടെ സൃഷ്ടികള്‍ വികല സൃഷ്ടികള്‍ ആണെന്നും ആണ് ലേഖനത്തില്‍ പറയുന്നത്. അതേസമയം ലേഖനം എഴുതിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കൂടാതെ ലൈംഗിക അരാജകത്വവും വ്യഭിചാരവും ഇവര്‍ തെറ്റായി കാണുന്നില്ല. സര്‍വ്വ കുഴപ്പങ്ങള്‍ക്കും മതത്തെ മാത്രമാണ് ഇവര്‍ പഴിക്കുന്നതെന്നും ഇവര്‍ ലേഖനത്തില്‍ പറയുന്നു.

sameeksha-malabarinews

മാതൃഭൂമിയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘ആളോഹരിയാനന്ദത്തില്‍’ സ്വവര്‍ഗാനുരാഗത്തെകുറിച്ചും വിവാഹേതര ബന്ധങ്ങളെ കുറിച്ചുമുള്ള കാഴ്ചപാടുകളാണ് സഭയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

എന്നാല്‍ പെണ്ണെഴുത്ത് എന്ന സാഹിത്യ സൃഷ്ടിയുടെ മൂല്യത്തെ മനസ്സിലാക്കിയിട്ടുള്ളവര്‍ വേണം അഭിപ്രായം പറയാന്‍ എന്ന് സാറാ ജോസഫ് അഭിപ്രായപെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!