ആസിഫിന് കൂട്ട് മലബാറിലെ ഉമ്മച്ചികുട്ടി.

യുവതലമുറയുടെ ഹരമായ.. മൊഞ്ചെത്തികള്‍ മനസിലാഗ്രഹിച്ച… തിളങ്ങുന്ന കണ്ണുകളുള്ള ആസിഫലിക്കും കല്ല്യാണം.. കണ്ണൂര്‍ താണ മെഹസില്‍ എകെടി ആസാദിന്റെയും മുംതാസിന്റെയും ഏകമകള്‍ സമയാണ് നമ്മുടെ ആസിഫിന്റെ മനം കവര്‍ന്ന സുന്ദരി. ഞായറാഴ്ച രാത്രി 7 മണിക്ക് അങ്കമാലിയിലെ ഫ്‌ളോറ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കള്‍മാത്രമേ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നുള്ളു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തിലായിരിക്കും വിവാഹം.

തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ എം പി ഷൗക്കത്തലിയുടെയും മോളിയുടേയും മകനാണ് ആസിഫലി. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയായ സമയെ ഒരു വിവാഹ വീട്ടില്‍ വച്ചാണ് ആസിഫ് കണ്ടത്. ഒറ്റനോട്ടത്തില്‍ ആസിഫിന്റെ മനം കവര്‍ന്ന ഉമ്മച്ചി കുട്ടിയെ പറ്റി ആസിഫ് വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരും ചേര്‍ന്ന് ആലോചിച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top