ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേമറിയിച്ച നെടുവ ലോക്കല്‍ സെക്രട്ടറിക്ക് ജാമ്യം

പരപ്പനങ്ങാടി:ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സിപിഐഎം നെടുവ ലോക്കല്‍കമ്മിറ്റി സെക്രട്ടറിക്ക് ജാമ്യം. ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാം എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

ഇന്നലെ രാത്രിയാണ് പരപ്പനങ്ങാടി പോലീസ് സിപിഐഎം നെടുവ ലോക്കല്‍കമ്മിറ്റി സെക്രട്ടറി സി തുളസിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത്.

ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച ഇടതുമുന്നണി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തിന് ലാത്തി കൊണ്ടു കുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാനാണത്രെ തുളസി ആഭ്യന്തരമന്ത്രിയെ നേരിട്ട് വിളിച്ചത്.

ആഭ്യന്തരമന്ത്രിയെ ഫോണിലൂടെ പ്രതിഷേധമറിയിച്ച സിപിഎം നെടുവ ലോക്കല്‍ സെക്രട്ടറിയെ കസ്റ്റഡിയില്‍

Share news
error: Content is protected !!
Scroll to Top