ആധാര്‍ – ബാങ്ക് അക്കൗണ്ട്: നഗരസഭകളില്‍ കാംപ്

മലപ്പുറം: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവര്‍ നഗരസഭാ തലത്തില്‍ നടത്തുന്ന ആധാര്‍ – ബാങ്ക് അക്കൗണ്ട് കാംപുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു അറിയിച്ചു. ആനുകൂല്യങ്ങള്‍ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം ബാങ്ക് – പോസ്റ്റ് ഓഫീസ് മുഖേനയാക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്. ജൂലൈ 23ന് മഞ്ചേരി, കോട്ടക്കല്‍, തിരൂര്‍ നഗരസഭകളിലും 24ന് നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളിലും 25ന് മലപ്പുറത്തും കാംപ് നടക്കും.

 

Share news
error: Content is protected !!
Scroll to Top