ആകാശവിസ്മയമായി സൂപ്പര്‍ മൂണ്‍

തിരു : തെളിഞ്ഞ ആകാശത്തില്‍ വിസ്മയ കാഴ്ച്ചയായി സൂപ്പര്‍മൂണ്‍. ഞാറാഴ്ച രാത്രി ഏഴോടെയാണ് അസാധാരണ തിളക്കവും വലുപ്പവുമുള്ള പൂര്‍ണചന്ദ്രന്‍ ദൃശ്യമായത്.

കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മനോഹര ദൃശ്യം കാണാനായി. അമേരിക്കയിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആദ്യം കണ്ടത്. ചന്ദ്രനെ പതിവിലേറെ വലുപ്പത്തിലും പ്രഭയിലും കണ്ടുവെന്നതാണ് സൂപ്പര്‍മൂണിന്റെ പ്രത്യേകത. ഭൂമിയില്‍ നിന്ന് ഏകദേശം അരകിലോമീറ്റര്‍ അടുത്തേക്കാണ് ചന്ദ്രന്‍ എത്തിയത്.

15 ശതമാനത്തിലേറെ വലുപ്പത്തിലാണ് ചന്ദ്രനെ കണ്ടത്. നവംബര്‍ 28 നോ അതിനടുത്ത ദിവസങ്ങളിലോ ആയിരിക്കും ഈ വര്‍ഷം ഏറ്റവും ദൂരത്തില്‍ പൂര്‍ണ്ണചന്ദ്രനെ ദൃശ്യമാവുക.

Share news
error: Content is protected !!
Scroll to Top