അലക്‌സ് പോള്‍ മേനോന്‍ പടിയിറങ്ങുന്നു.

റായ്പ്പൂര്‍ : മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്‍ സുക്മ ജില്ല കളക്ടര്‍ സ്ഥാനം ഒഴിഞ്ഞു.

ദന്തവാധ ജില്ലാ കളക്ടര്‍ ഒ.പി ചൗധരിക്കാണ് സുക്മ ജില്ലയുടെ ചാര്‍ജ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഇതെ കുറിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി.

12 ദിവസം മാവോയിസ്റ്റുകളുടെ തടവില്‍ കഴിഞ്ഞ അലക്‌സ്‌പോളിനെ വ്യാഴാഴ്ച്ചയാണ് മധ്യസ്ഥനായ ബി.ഡി ശര്‍മ്മയോടൊപ്പം വിട്ടയച്ചത്്. ഇന്നലെ വിട്ടയച്ച ഉടനെ താന്‍ മാനസികവും ശാരീരികവുമായി ക്ഷീണിതനാണെന്നും തനിക്ക് വിശ്രമം വേണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.

 

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ കളക്ട്‌റെ വിട്ടയച്ചു.

അലക്‌സ് പോള്‍ മേനോനെ 48 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കും.

Share news
error: Content is protected !!
Scroll to Top