അലക്‌സ് പോള്‍ മേനോനെ 48 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കും.

റായ്പ്പൂര്‍ : സുകുമ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ 48 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ മോയിസ്റ്റുകള്‍ ചുമതലപ്പെടുത്തിയ മധ്യസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്.

തടവില്‍ കഴിയുന്ന 17 മാവോയിസ്റ്റുകളെ വിട്ടയക്കണമെന്ന മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി മെയ് രണ്ടുവരെ നീട്ടിയിരുന്നു.

കളക്ടറെ തട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ സൈനികനടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരുന്നു.

 

കഴിഞ്ഞ ഏപ്രില്‍ 21 നാണ് 32 കാരനായ കളക്ടറെ അംഗരക്ഷകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയത്.

 

കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയി

 

തട്ടികൊണ്ടുപോയ കലക്ടര്‍ക്കുവേണ്ടി വ്യാപകതിരച്ചില്‍ ; പോലീസി

Share news
error: Content is protected !!
Scroll to Top