അനാവൃസ്‌കതങ്ങളായ അനുഭവങ്ങളുടെ ആവിഷ്‌ക്കാരം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി എസ്എന്‍എം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 46 കയ്യെഴുത്ത് മാസികകള്‍ ഒറ്റപ്രകാശനം നടത്തി എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നത് ചരിത്രമായി മാറി. കഥയുടെയും, കവിതയുടേയും, ലേഖനത്തിന്റേയും ചിത്രത്തിന്റേയും ലോകം തങ്ങള്‍ക്കും സാധ്യമാക്കുകയാമ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിലൂടെ തുടക്കം കുറിച്ചത്.

സ്‌കൂളുകളിലെ 46 ഡിവിഷനുകളില്‍ നിന്നുമുള്ള ഭാഷാ ക്ലബ്ബുകളാണ് 46 കയ്യെഴുത്ത് മാസികകള്‍ പുറത്തിറക്കിയത്. പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് താനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍സി സന്തോഷാണ്. കയ്യെഴുത്ത് മാസിക പ്രകാശനം എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടി അഡ്വ. രവിമംഗലത്തിന് നല്‍കി നിര്‍വഹിച്ചു.

സ്‌കൂളിലെ ഭാഷാധ്യാപകനായ സതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ കുട്ടികള്‍ തങ്ങളുടെ സര്‍ഗ സൃഷ്ടികള്‍ താളുകളിലെത്തിച്ചത്.

Share news
error: Content is protected !!
Scroll to Top