പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയാള്‍ തൂങ്ങിമരിച്ച നിലയില്‍

വള്ളിക്കുന്ന് : കുടുംബവഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തയാളെ വൈകീട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് അരിയല്ലൂര്‍ ഉഷാനഴ്‌സറിക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഊരാളത്ത് സുബ്രമണ്യനെയാ(52)ണ് ഇന്നലെ സ്വന്തം വീടിന്റെ വീടിന്റെ പൂമുഖത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.

നാട്ടുകാരാണ് രാത്രി 7മണിയോടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെതന്നെ പോലീസല്‍ വിവരമറിയിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ വരെ പോലീസ് സ്ഥലത്തെത്തുതയോ മൃതദേഹം താഴെയിറക്കുകയോ ചെയ്തിട്ടില്ല. പോലീസ് നാട്ടുകാരോട് കയററുത്ത് മൃതദേഹം താഴെയിറക്കാനാണ് ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ മൃതദേഹം താഴെയിറക്കാനെത്തിയെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടന്നാരോപിച്ച് നാട്ടുകാര്‍ ഇതനുവദിച്ചില്ല.  പോലീസ് ഇതുവരെയും സ്ഥലത്തെത്താത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇയാളുടെ മരുമക്കളാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്.സുബ്രമണ്യന്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീടുപൂട്ടി അവര്‍ പോയതായും പറയപ്പെടുന്നു. പോലീസും മരുമക്കളും തന്നെ ക്രൂരമായി മര്‍ദ്ധിച്ചതായും തനിക്കിനി അദ്ധ്വാനിച്ച് ജീവിക്കാനാവില്ലെന്നും സുഹൃത്തുകളോട് പറഞ്ഞതായും ആക്ഷേപമുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top