അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരപരിക്ക്

കോഴിക്കോട്: അധ്യാപകന്റെ ചുരല്‍വടിയുമായുള്ള അടിയേറ്റ് കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി രാഹുല്‍ സതീഷി(11)ന്റ വലത് കണ്ണിന് ഗുരുതരപരിക്കേറ്റു.

രാഹുനെ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടുദിവസം മുമ്പ് വിദ്യാലയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ആഹ്ലാദപ്രകടനം നടത്തിയ കുട്ടികളെ ഗ്രൗണ്ടില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വടി വീശി ഓടിക്കുന്നതിനിടെയാണ് കായികാധ്യാപകനായ ബിജു അഗസ്റ്റിന്റെ കയ്യില്‍ നിന്ന് രാഹുലിന്റെ കണ്ണിന് ചൂരലിന്റെ ശക്തമായ അടിയേറ്റത്. രാഹുലിനെ അധ്യാപകര്‍ ബീച്ചാശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പ്രശ്‌നമില്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു. പിന്നീട് വീട്ടുകാരും ഡോക്ടറെ കാണിച്ചെങ്കിലും കുഴപ്പമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം കൂട്ടിയുടെ കണ്ണുകള്‍ ചുവക്കുകയും കാഴ്ച കുറയുകയും ചെയ്തതോടെയാണ് കോംട്രസ്റ്റില്‍ അഡ്മിറ്റ് ചെയ്തത്.

അധ്യാപകനെതിരെ രക്ഷകര്‍ത്താക്കള്‍ വിദ്യഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. വിദ്യാലയങ്ങളില്‍ ചൂരല്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതാണെങ്കിലും ഭൂരിഭാഗം വിദ്യാലയങ്ങളിലും ഇപ്പോഴും ‘അടച്ചടക്കത്തിന്റെ’ വാളായി ചൂരല്‍ തന്നെയാണ് മുന്നില്‍.

ഫോട്ടോ കടപ്പാട്: മാതൃഭൂമി

 

Share news
error: Content is protected !!
Scroll to Top