അദ്ധ്യാപകരും ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്നധര്‍ണകള്‍ നടന്നു.
മലപ്പുറത്ത് നടന്ന ധര്‍ണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്‍, എം.സി. മോഹനന്‍, അനില്‍ബാബു എന്നിവര്‍ സംസാരിച്ചു. കെ. രവീന്ദ്രന്‍, പി. നാരായണന്‍, സുരേഷ്ബാബു, ഫൗസിയ എന്നിവര്‍ നേതൃത്വം നല്‍കി. തിരൂരില്‍ കെ. സുനില്‍കുമാര്‍, തിരൂരങ്ങാടിയില്‍ പി. ബിനു, മഞ്ചേരിയില്‍ ടി.കെ.എ. ഷാഫി എന്നിവരും സംസാരിച്ചു.
പെരിന്തല്‍മണ്ണയില്‍ സി.എച്ച്. ആഷിഖ് ഉദ്ഘാടനം ചെയ്തു. കെ.പി. ജയേന്ദ്രന്‍, വി.സി. ശങ്കരനാരായണന്‍, കെ.പി. ഹരിദാസ്, പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
അങ്ങാടിപ്പുറത്ത് കെ.എ. ഹരി ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ കെ. ബദറുന്നീസ, കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വണ്ടൂരില്‍ നടന്ന ധര്‍ണ പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാര്‍, കെ. രാമന്‍കുട്ടി, യു.സി. നന്ദകുമാര്‍, ശരത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top