അഞ്ച്‌കോടിയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് അഞ്ച്‌കോടി രൂപയുടെ ബ്രൗണ്ഷുഗര്‍ പോലീസ് പിടികൂടി. പട്ടാമ്പി പാലക്കാട് സ്വദേശികളായ ഉമ്മര്‍, കുഞ്ഞിമരക്കാര്‍, ഷംസുദീന്‍ എന്നിവരില്‍ നിന്നാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. പ്രതികളെ വടകര കോടതിയില്‍ ഹാജരാക്കി.

മലബാര്‍ മേഖലയില്‍ വിതരണം ചെയ്യാന്‍ മധ്യപ്രദേശില്‍ നിന്നും കൊണ്ടുവരികയായിരുന്ന ബ്രൗണ്‍ ഷുഗറാണ് പിടികൂടിയത്.

പെരിന്തല്‍മണ ഡിവൈഎസ്പി, സിഐ, സ്‌ഐ എന്നിവരുടെ സംഘമാണ് ഇന്നലെ രാത്രി ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top